Section

malabari-logo-mobile

കോവിഡ്: സഹായവുമായി നിരവധി സ്ഥാപനങ്ങളും വ്യക്തികളും

HIGHLIGHTS : തിരുവനന്തപുരം: കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായ...

തിരുവനന്തപുരം: കോവിഡ്19 മായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നവരില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
‘കൈകോര്‍ത്ത് കൈരളി’ എന്ന പരിപാടി കൈരളി ടിവി പ്രഖ്യാപിച്ചിട്ടുണ്ട്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്താന്‍ അനുമതി കിട്ടിയിട്ടും യാത്രക്കൂലിക്ക് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. ആദ്യഘട്ടത്തില്‍ ആയിരം സൗജന്യ ടിക്കറ്റ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്.
‘മിഷന്‍ വിങ്‌സ് ഓഫ് കംപാഷന്‍’ എന്ന പേരില്‍ 600 പേര്‍ക്ക് വിമാനടിക്കറ്റ് നല്‍കുമെന്ന് ഗള്‍ഫ് മാധ്യമം ദിനപത്രവും മീഡിയ വണ്‍ ചാനലും അറിയിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ യാത്രാനുമതി ലഭിച്ച സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നൂറ് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ചുവടെ:
പിഎസ്സി ചെയര്‍മാനും അംഗങ്ങളും ഒരുമാസത്തെ ശമ്പളം 29,43,866 രൂപ.
കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണബാങ്ക് 33,55,000 രൂപ
പനത്തടി സര്‍വീസ് സഹകരണ ബാങ്ക് 16,10,000 രൂപ
പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്ക് 20,41,560 രൂപ
മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് 20 ലക്ഷം രൂപ
നാട്ടിക സര്‍വീസ് സഹകരണ ബാങ്ക് 19,54,659 രൂപ
എല്‍ഐസി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആദ്യ ഗഡു 15 ലക്ഷം.
തൃശൂരിലെ ദി ഗ്ലോബല്‍ ഡിന്നര്‍ റസ്റ്റോറെന്റ് 10 ലക്ഷം രൂപ
പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര ക്ഷേത്രം 1 ലക്ഷം.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രേയീശ ക്ഷേത്രം ഉപദേശകസമിതി അംഗങ്ങള്‍ 1,03,000 രൂപ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!