കേരളത്തില്‍ പ്രതിദിനം അയ്യായിരം കടന്ന് രോഗികള്‍:മരണം 20

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 640 രോഗികളുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധിതരില്‍ അധികവും കുട്ടികളും പ്രായമായവരുമാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുകയാണ്. 2591 പേര്‍ ഇന്ന് രോഗമുക്തരായിട്ടുണ്ട്. ഇന്നും തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 852 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളി, നാട്ടകം എന്നിവിടങ്ങളില്‍ കൂടുതല്‍ സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതെ സമരത്തില്‍ പങ്കെടുത്തവരില്‍ നിന്നും കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടായിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 42,786 പേര്‍ ചികിത്സയിലുണ്ട്.

 

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •