സംസ്ഥാനത്ത്‌ ഇന്ന്‌ 5022 പേര്‍ക്ക്‌ കോവിഡ്‌ : 7469 പേര്‍ക്ക്‌ രോഗമുക്തി

തിരുവനന്തപുരം:  സംസ്ഥാനത്തിന്‌ ഇന്ന്‌ നേരിയ ആശ്വാസം. 5022 പേര്‍ക്കാണ്‌ ഇന്ന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. സംസ്ഥാനത്ത്‌ ഇന്ന്‌ ആകെ 7469 പേര്‍ക്ക്‌ രോഗമുക്തിയുണ്ടായി. ഇതില്‍ 4257 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം പകര്‍ന്നത്‌്‌. 54 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. 647 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത്‌ നിലവില്‍ 92,731 പേര്‍ക്ക്‌ ഇതുവരെ രോഗം ബാധിച്ചു. സംസ്ഥാനത്തെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 13.72 ശതമാനമാണ്‌.
ഇന്ന്‌ 21 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച ്‌ മരിച്ചവരുടെ എണ്ണം 1182 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,599 സാമ്പിളുകളാണ്‌ സീകരിച്ചത്‌.

ജില്ല തിരിച്ചുള്ള കണക്കുകള്‍

മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍കോട് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •