Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 5,044 പേര്‍ക്ക് രോഗബാധ; 2,908 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Test positivity was 42.09% 4,834 through direct contact Health workers01 For 132 people without knowing the source 50,676 people were treated f...

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ ഇന്നും കാര്യമായ കുറവില്ല. ഇന്ന് 5,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും ഉയരുകയാണ്. 42.06 ശതമാനമാണ് വ്യാഴാഴ്ച ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണത്തിലും കാര്യമായ മാറ്റമില്ല. ഇത്തരത്തില്‍ 4,834 പേര്‍ക്കാണ് രോഗബാധ. 132 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 74 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

76,593 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനാനുപാതികമായി ചികിത്സാ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണം 50,676 ആയി ഉയര്‍ന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 2,503 പേരാണ് പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 172 പേരും 234 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ക്കായുള്ള ഇത്തരം പ്രത്യേക താമസ കേന്ദ്രങ്ങളില്‍ 209 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

വ്യാഴാഴ്ച 2,908 പേര്‍ രോഗവിമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 1,70,039 ആയി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റഎ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുമായി ചേര്‍ന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 738 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മഹാമാരിയെ ജാഗ്രതയോടെ നേരിടാം: ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനം വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജീവന്റെ വിലയുള്ള ജാഗ്രതയാണ് എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ അപകടാവസ്ഥ പൊതുസമൂഹം തിരിച്ചറിയണം. 5,000 ന് മുകളിലാണ് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ നിരക്ക്. കാര്യമായ ലക്ഷണങ്ങളില്ലാത്ത വൈറസ് വാഹകര്‍ നമുക്കിടയിലുണ്ട്. ഇവരുമായി അടുത്തിടപഴകുന്നവര്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നതാണ് പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കാന്‍ പ്രധാന കാരണം.

നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും സമൂഹരക്ഷയും ഉറപ്പാക്കാന്‍ കഴിയൂ. പരമാവധി വീടുകളില്‍ കഴിയുന്നതാണ് സുരക്ഷിതം. ഇത് കണക്കിലെടുത്താണ് ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രമായിരിക്കണം. ഇങ്ങനെ പോകുന്നവര്‍ ആവശ്യമായ രേഖകള്‍ കൈവശം വെക്കുകയും സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

പൊതു സമൂഹ രക്ഷക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലാഘവത്തോടെ കാണരുത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേക നിരീക്ഷകരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. സമൂഹ രക്ഷക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഭയപ്പെടാതെ തികഞ്ഞ ജാഗ്രതയോടെ ഈ മഹാമാരിക്കാലം അതിജീവിക്കാനാകുമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

പൊതു സമ്പര്‍ക്കം ഒഴിവാക്കി രോഗ പ്രതിരോധത്തില്‍ പങ്കാളികളാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വ്യാപനം ആശങ്കയേറ്റുമ്പോള്‍ പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗ വ്യാപനം വെല്ലുവിളി തീര്‍ക്കുന്നതിനിടയില്‍ വന്നെത്തിയ പെരുന്നാള്‍ ആഘോഷത്തില്‍ പോലും കൃത്യമായ ജാഗ്രത പുലര്‍ത്തിയ ജനകീയ നിലപാട് ആശാവഹമാണ്. പൊതു സമൂഹ പിന്തുണയില്ലാതെ ഈ മഹാമാരിക്കാലം അതിജീവിക്കാനാകില്ല. നിലവിലെ സാഹചര്യത്തില്‍ പരമാവധി അകന്നിരുന്ന് വീടുകളില്‍ തന്നെ ലുരക്ഷ ഉറപ്പാക്കുന്നതിലാകണം ശ്രദ്ധയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ സ്വയരക്ഷക്കൊപ്പം കുടുംബാംഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള സമീപനമാണ് ഉറപ്പുവരുത്തേണ്ടത്. കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം 

എ.ആര്‍ നഗര്‍ 53
ആലങ്കോട് 19
ആലിപ്പറമ്പ് 36
അമരമ്പലം 29
ആനക്കയം 46
അങ്ങാടിപ്പുറം 78
അരീക്കോട് 52
ആതവനാട് 42
ഊരകം 32
ചാലിയാര്‍ 28
ചീക്കോട് 14
ചേലേമ്പ്ര 29
ചെറിയമുണ്ടം 22
ചെറുകാവ് 15
ചോക്കാട് 62
ചുങ്കത്തറ 20
എടക്കര 16
എടപ്പറ്റ 23
എടപ്പാള്‍ 48
എടരിക്കോട് 16
എടവണ്ണ 43
എടയൂര്‍ 57
ഏലംകുളം 43
ഇരിമ്പിളിയം 51
കാലടി 34
കാളികാവ് 41
കല്‍പകഞ്ചേരി 36
കണ്ണമംഗലം 41
കരുളായി 38
കരുവാരക്കുണ്ട് 125
കാവനൂര്‍ 29
കീഴാറ്റൂര്‍ 37
കീഴുപറമ്പ് 05
കോഡൂര്‍ 58
കൊണ്ടോട്ടി 45
കൂട്ടിലങ്ങാടി 38
കോട്ടക്കല്‍ 81
കുറുവ 37
കുറ്റിപ്പുറം 51
കുഴിമണ്ണ 21
മക്കരപ്പറമ്പ് 36
മലപ്പുറം 317
മമ്പാട് 14
മംഗലം 56
മഞ്ചേരി 166
മങ്കട 44
മാറാക്കര 27
മാറഞ്ചേരി 61
മേലാറ്റൂര്‍ 14
മൂന്നിയൂര്‍ 69
മൂര്‍ക്കനാട് 58
മൂത്തേടം 12
മൊറയൂര്‍ 21
മുതുവല്ലൂര്‍ 12
നന്നമ്പ്ര 30
നന്നംമുക്ക് 28
നിലമ്പൂര്‍ 61
നിറമരുതൂര്‍ 28
ഒതുക്കുങ്ങല്‍ 53
ഒഴൂര്‍ 17
പള്ളിക്കല്‍ 16
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 145
പറപ്പൂര്‍ 47
പെരിന്തല്‍മണ്ണ 96
പെരുമണ്ണ ക്ലാരി 26
പെരുമ്പടപ്പ് 31
പെരുവള്ളൂര്‍ 38
പൊന്മള 82
പൊന്മുണ്ടം 08
പൊന്നാനി 63
പൂക്കോട്ടൂര്‍ 40
പോരൂര്‍ 56
പോത്തുകല്ല് 04
പുലാമന്തോള്‍ 52
പുളിക്കല്‍ 176
പുല്‍പ്പറ്റ 34
പുറത്തൂര്‍ 64
പുഴക്കാട്ടിരി 28
താനാളൂര്‍ 97
താനൂര്‍ 14
തലക്കാട് 36
തവനൂര്‍ 43
താഴേക്കോട് 44
തേഞ്ഞിപ്പലം 121
തെന്നല 26
തിരുനാവായ 39
തിരുവാലി 21
തൃക്കലങ്ങോട് 39
തൃപ്രങ്ങോട് 17
തുവ്വൂര്‍ 12
തിരൂര്‍ 103
തിരൂരങ്ങാടി 67
ഊര്‍ങ്ങാട്ടിരി 41
വളാഞ്ചേരി 66
വളവന്നൂര്‍ 25
വള്ളിക്കുന്ന് 64
വട്ടംകുളം 81
വാഴക്കാട് 16
വാഴയൂര്‍ 23
വഴിക്കടവ് 57
വെളിയങ്കോട് 09
വേങ്ങര 93
വെട്ടത്തൂര്‍ 20
വെട്ടം 58
വണ്ടൂര്‍ 57

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!