കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് രോഗം; 260 പേര്‍ക്ക് രോഗമുക്തി

Of the 263 people who did not know the source through direct contact, 10 were treated and 1,827 were monitored out of a total of 18,578.

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മലപ്പുറം: ജില്ലയില്‍ ഇന്ന്  276 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ 10 പേര്‍ക്കും 263 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്ന് രോഗമുക്തരായ 260 പേരുള്‍പ്പടെ ജില്ലയില്‍ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,22,489 ആയി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

18,578 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,827 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 114 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 77 പേരും 67 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 610 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന്  മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 04
ആലങ്കോട് 06
ആലിപ്പറമ്പ് ഛ4
ആനക്കയം 03
അങ്ങാടിപ്പുറം 09
അരീക്കോട് 02
ആതവനാട് 01
ഊരകം 04
ചാലിയാര്‍ 01
ചേലേമ്പ്ര 02
ചെറുകാവ് 02
ചോക്കാട് 01
ചുങ്കത്തറ 02
എടക്കര 01
എടപ്പാള്‍ 01
എടരിക്കോട് 02
എടവണ്ണ 08
കാലടി 09
കല്‍പകഞ്ചേരി 01
കണ്ണമംഗലം 06
കരുവാരക്കുണ്ട് 01
കാവനൂര്‍ 04
കോഡൂര്‍ 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 03
കുറുവ 01
കുഴിമണ്ണ 05
മലപ്പുറം 20
മഞ്ചേരി 11
മങ്കട 03
മാറാക്കര 02
മാറഞ്ചേരി 01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 06
മൂര്‍ക്കനാട് 02
മുത്തേടം 01
മൊറയൂര്‍ 04
നന്നമ്പ്ര 01
നന്നംമുക്ക് 02
നെടിയിരിപ്പ് 03
നിലമ്പൂര്‍ 02
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 06
പറപ്പൂര്‍ 14
പെരിന്തല്‍മണ്ണ 08
പെരുമ്പടപ്പ് 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 04
പോരൂര്‍ 07
പോത്തുകല്ല് 01
പുലാമന്തോള്‍ 07
പുളിക്കല്‍ 05
പുല്‍പ്പറ്റ 01
പുഴക്കാട്ടിരി 01
തവനൂര്‍ 06
പുറത്തൂര്‍ 01
താനൂര്‍ 03
തലക്കാട് 05
തവനൂര്‍ 03
താഴേക്കോട് 01
തേഞ്ഞിപ്പലം 01
തെന്നല 01
തിരുവാലി 03
തിരൂര്‍ 02
തൃക്കലങ്ങോട് 02
തുവ്വൂര്‍ 03
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 05
വള്ളിക്കുന്ന് 07
വട്ടംകുളം 04
വാഴക്കാട് 03
വഴിക്കടവ് 02
വേങ്ങര 04
വെട്ടം 02
വണ്ടൂര്‍ 08

 

 

Share news
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •