Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 656 പേര്‍ക്ക് രോഗബാധ; 631 പേര്‍ക്ക് രോഗവിമുക്തി

HIGHLIGHTS : Test positivity rate is 7.85% 635 people through direct contact Health workers02 For 07 people without knowing the source 5,611 in treatment 2...

മലപ്പുറം: ജില്ലയില്‍ ഇന്ന് 656 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നേരത്തെ രോഗബാധയുണ്ടായവരുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായവരാണ്. 635 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗബാധ സ്ഥിരീകരിച്ചത്. 7.85 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 631 പേര്‍ ബുധനാഴ്ച മാത്രം കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ ആകെ എണ്ണം 5,55,052 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 24,724 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 11 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 5,611 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയുന്നു. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 582 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 16 പേരും 41 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്.

sameeksha-malabarinews

38.98 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇതുവരെ 38.98 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 38,98,243 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. ഇതില്‍ 28,68,574 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 10,29,669 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധ വാക്‌സിന്‍ വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.

വീടുകളില്‍ അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗബാധിതരുമായി ഇടപഴകുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 06
ആലങ്കോട് 06
ആലിപ്പറമ്പ് 02
അമരമ്പലം 08
ആനക്കയം 08
അങ്ങാടിപ്പുറം 18
അരീക്കോട് 07
ആതവനാട് 04
ഊരകം 10
ചാലിയാര്‍ 04
ചീക്കോട് 07
ചേലേമ്പ്ര 08
ചെറിയമുണ്ടം 01
ചെറുകാവ് 05
ചോക്കാട് 04
ചുങ്കത്തറ 02
എടപ്പറ്റ 02
എടപ്പാള്‍ 08
എടരിക്കോട് 04
എടവണ്ണ 07
എടയൂര്‍ 04
ഇരിമ്പിളിയം 05
കാലടി 04
കാളികാവ് 06
കല്‍പകഞ്ചേരി 02
കണ്ണമംഗലം 21
കരുളായി 03
കരുവാരക്കുണ്ട് 03
കാവനൂര്‍ 01
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 09
കോഡൂര്‍ 21
കൊണ്ടോട്ടി 22
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 15
കുറുവ 05
കുറ്റിപ്പുറം 02
കുഴിമണ്ണ 03
മക്കരപ്പറമ്പ് 07
മലപ്പുറം 25
മമ്പാട് 10
മംഗലം 01
മഞ്ചേരി 23
മങ്കട 06
മാറാക്കര 08
മാറഞ്ചേരി 05
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 08
മൂത്തേടം 02
മൊറയൂര്‍ 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 02
നന്നംമുക്ക് 03
നിലമ്പൂര്‍ 11
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 02
പള്ളിക്കല്‍ 08
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 16
പെരുമ്പടപ്പ് 03
പെരുവള്ളൂര്‍ 09
പൊന്മള 07
പൊന്മുണ്ടം 02
പൊന്നാനി 08
പൂക്കോട്ടൂര്‍ 07
പോരൂര്‍ 05
പോത്തുകല്ല് 05
പുലാമന്തോള്‍ 03
പുളിക്കല്‍ 06
പുല്‍പ്പറ്റ 07
പുറത്തൂര്‍ 02
പുഴക്കാട്ടിരി 03
താനാളൂര്‍ 04
താനൂര്‍ 04
തലക്കാട് 02
തവനൂര്‍ 07
താഴേക്കോട് 07
തേഞ്ഞിപ്പലം 05
തെന്നല 01
തിരുനാവായ 07
തിരുവാലി 05
തൃക്കലങ്ങോട് 13
തൃപ്രങ്ങോട് 04
തുവ്വൂര്‍ 08
തിരൂര്‍ 07
തിരൂരങ്ങാടി 02
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 04
വളവന്നൂര്‍ 01
വള്ളിക്കുന്ന് 16
വട്ടംകുളം 03
വാഴക്കാട് 09
വാഴയൂര്‍ 03
വഴിക്കടവ് 03
വെളിയങ്കോട് 06
വേങ്ങര 26
വെട്ടത്തൂര്‍ 01
വെട്ടം 01
വണ്ടൂര്‍ 04

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!