Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 10, പാലക്കാട് 9, കണ്ണൂര്‍ 8, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്...

തിരുവനന്തപുരം: സംസ്ഥാനത്ത് 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 10, പാലക്കാട് 9, കണ്ണൂര്‍ 8, കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് 3, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളില്‍ 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
17 പേര്‍ വിദേശത്തു നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചത്.

10 പേരുടെ പരിശോധനഫലം നെഗറ്റീവായിട്ടുണ്ട്. മലപ്പുറത്ത് 4, തൃശൂര്‍ 3, തിരുവനന്തപുരം, കോട്ടയം,കണ്ണൂര്‍ ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് ഫലം നെഗറ്റീവായത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 575 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,30,157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,953 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 1204 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 243 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

ഇന്ന് 5 ഹോട്ട് സ്‌പോട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്പാറ, പട്ടാമ്പി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 106 ആയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!