തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ചികിത്സയിലായരുന്ന സുലേഖ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. ഇവര്‍ വിദേശത്തുനിന്ന് വന്നതാണ്. ഹൃദ്‌രോഗിയായിരുന്നു വെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് കാസര്‍കോഡ് 14, മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി ഒന്ന്. രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ പുറത്തുനിന്നും വന്നവരാണ്. 18 പേര്‍ ഇന്ന് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്തുനിന്നും, 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഒരു എയര്‍ ഇന്ത്യ സ്റ്റാഫിനും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 1326 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,39,661 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,38,397 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 1246 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലും ഓഡിറ്റോറിയങ്ങളിലും വിവാഹങ്ങള്‍ നടത്താന്‍ അനുമതി. എന്നാല്‍ ഒരേസമയം അമ്പത് പേര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ കഴിയുകയൊള്ളു. സ്‌കൂള്‍ ജൂലൈയില്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രവുമായി ആലോചന നടത്തും. ആള്‍ക്കുട്ടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണം നിലവിലുണ്ട്.




