ഇന്ന് ബലി പെരുന്നാള്‍

ioday bali perunnal ഇന്ന് ബലി പെരുന്നാള്‍

സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പ്രതിസന്ധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമിടയിലാണ് വിശ്വാസികള്‍ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

വിശ്വാസികള്‍ക്ക് പ്രവാചകനായ ഇബ്രാഹിം നബി തന്റെ മകന്‍ ഇസ്മായിലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ദിനം.

കോവിഡിന്റെ പാശ്ചാത്തലത്തില്‍ ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങളാണ്. മക്കയില്‍ ഇത്തവണ ഹജ്ജ് ആയിരം പേര്‍ക്കായി ചുരുക്കി. സാധാരണ 20 ലക്ഷത്തിലേറെ പേര്‍ വര്‍ഷത്തില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാറുണ്ട്.

കേരളത്തില്‍ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്‌ക്കാരം നടന്നത്. ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. പരിമിതമായ രീതിയിലാണ് ബലികര്‍മ്മവും നടന്നിട്ടുള്ളത്.