ഇന്ന് സംസ്ഥാനത്ത് രോഗമുക്തരായത് 968 പേര്‍ : രോഗം സ്ഥിരീകരിച്ചത് 885 പേര്‍ക്ക്

തിരുവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരേക്കാള്‍ അധികം പേര്‍ രോഗമുക്തരായി. 885 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 968 പേര്‍ രോഗമുക്തരായി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇവരില്‍ 56 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. വിദേശത്ത് നിന്ന് വന്നവര്‍-64 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നത് 68 പേരാണ്, ആരോഗ്യ പ്രവര്‍ത്തകര്‍ 25. ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നാലുപേര്‍ മരിച്ചു. 1346 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 16,995 പേര്‍ക്കാണ് .

മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് 453 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1,56,767 പേര്‍ നിലവില്‍ നിരക്ഷണത്തിലുണ്ട്.
ജില്ല തിരിച്ചുള്ള രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്
തിരുവനന്തപുരം 167
കൊല്ലം 133
കാസര്‍കോട് 106
കോഴിക്കോട് 82
എറണാകുളം 69
മലപ്പുറം 58
പാലക്കാട് 58
കോട്ടയം 50
ആലപ്പുഴ 44
തൃശ്ശൂര്‍ 33
ഇടുക്കി 29
പത്തനംതിട്ട 23
കണ്ണൂര്‍ 18
വയനാട് 15

Share news
error: Content is protected !!
Scroll to Top