സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച 488 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 54 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 47 പേർക്കും (ഒരാൾ മരണമടഞ്ഞു), തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, കൊല്ലം, കാസർകോട് ജില്ലകളിൽ നിന്നുള്ള 18 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേർക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിൽ ഇന്നലെ മരിച്ച പി.കെ. ബാലകൃഷ്ണൻ നായർ (79) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു. കോവിഡ്19 രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലയിൽ ചികിത്സയിലായിരുന്ന സെയ്ഫുദ്ദീൻ (66) കഴിഞ്ഞദിവസം മരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 234 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേർക്കും, ആലപ്പുഴ ജില്ലയിലെ 51 പേർക്കും, എറണാകുളം ജില്ലയിലെ 35 പേർക്കും, പത്തനംതിട്ട ജില്ലയിലെ 29 പേർക്കും, മലപ്പുറം ജില്ലയിലെ 27 പേർക്കും, കോഴിക്കോട് ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 9 പേർക്കും, കാസർഗോഡ് ജില്ലയിലെ 7 പേർക്കും, തൃശൂർ, കോട്ടയം ജില്ലകളിലെ 4 പേർക്ക് വിതവും, കണ്ണൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 4 ഡി.എസ്.സി. ജവാൻമാർക്കും, ആലപ്പുഴ ജില്ലയിലെ 2 ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനും, തൃശൂർ, പാലക്കാട് ജില്ലകളിലെ ജില്ലയിലെ ഓരോ ബി.എസ്.എഫ്. ജവാൻമാർക്ക് വീതവും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 43 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 26 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,78,356 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3694 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 570 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 3,34,849 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 73,768 സാമ്പിളുകൾ ശേഖരിച്ചതിൽ 66,636 സാമ്പിളുകൾ നെഗറ്റീവ് ആയി.
16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈൻമെന്റ് സോൺ: വാർഡ് 14), കരുമല്ലൂർ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂർനീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂർ (1), ആലപ്പുഴ മുൻസിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണർക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 2), കടമ്പൂർ (3), കടന്നപ്പള്ളിപാണപ്പുഴ (7, 10), കൊട്ടിയൂർ (11), കറുമാത്തൂർ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂർ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂർ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.