Section

malabari-logo-mobile

ഇ്ന്ന് 416 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ്: സമ്പര്‍ക്കത്തിലൂടെ മാത്രം 204 പേര്‍ക്ക്

HIGHLIGHTS : തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇ...

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം പകര്‍ന്നത് 204 പേര്‍ക്കാണ്. സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗമുണ്ടെന്ന് മനസ്സിലാക്കി കൂടുതല്‍ ആളുകളെ ടെസ്റ്റിങ്ങിന് വിധേയമാക്കാനും, രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. സാമുഹ്യവ്യാപനം തര്‍ക്കവിഷയമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം 129, ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട് 17, ഇടുക്കി 12, കോട്ടയം 7,

sameeksha-malabarinews

35 ഇന്തോ-തിബത്തന്‍ പോലീസുകാര്‍ക്കും, 2 ബിഎസ്എഫ് ഭടന്‍മാര്‍ക്കും, ഒരു സിഐഎസ്എഫ് കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാത്രം 472 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് 3517 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 193 ഹോട്ടസ്‌പോട്ടുകള്‍ നിലവില്‍ വന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!