കൂരിയാട് ദേശീയപാത 66 യാത്രക്കാരുടെ ശ്രദ്ധക്ക്; വെള്ളം കയറിയനാല്‍ ദേശീയപാത അടച്ചു

HIGHLIGHTS : Kuriyad National Route 66 for the attention of passengers. The national highway was closed due to waterlogging

ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാടിനും ഇടയില്‍ ദേശീയപാതയില്‍ റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട്. അതുവഴി വാഹനങ്ങള്‍ കടത്തി വിടുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന വരുന്ന വാഹനങ്ങള്‍ കൊളപ്പുറത്ത് നിന്ന് പനമ്പുഴ തിരൂരങ്ങാടി വഴി ദേശീയപാത കക്കാട് ഭാഗത്തേക്ക് കയറണം.

തൃശ്ശൂര്‍ കോട്ടക്കല്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ കക്കാട് നിന്ന് തിരൂരങ്ങാടി – പനമ്പുഴ റോഡിലൂടെ ദേശീയപാത കൊളപ്പുറത്ത് പ്രവേശിക്കണം.

സര്‍വീസ് റോഡില്‍ വെള്ളം കയറിയത് കൊണ്ടാണ് ഗതാഗതം പൂര്‍ണമായും നിലച്ചത്. നിര്‍മ്മാണ സമയത്ത് തന്നെ നാട്ടുകാര്‍ ഇത്ര താഴ്ത്തി സര്‍വീസ് റോഡ് നിര്‍മ്മിച്ചാല്‍ വെള്ളം കയറും എന്ന് സൂചന നല്‍കിയിരുന്നു എന്നാല്‍ ഇത് അവഗണിച്ചായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!