Section

malabari-logo-mobile

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന നയപ്രഖ്യാപനത്തിനെതിരേ തമിഴ്‌നാട് കോടതിയിലേക്ക്

HIGHLIGHTS : To Tamil Nadu court against the policy declaration of a new dam at Mullaperiyar

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട്. പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിര്‍ദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് തമിഴ്നാട്. നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന നിര്‍ദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. ഇത് തമിഴ്നാട് എതിര്‍ത്തിരുന്നു.

sameeksha-malabarinews

എന്നാല്‍ ഇപ്പോള്‍ യാതൊരുവിധ ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്‌നാട്. അതിനാലാണ് തമിഴ്നാട് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!