ഭരിക്കാന്‍ താലിബാന് കടമ്പകളേറെ

കാബൂള്‍: ലോകത്തിലെ ഏറ്റവും അഹങ്കാരിയായ ശക്തിയെ തോല്‍പ്പിച്ചെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് താലിബാന്‍ വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാല്‍, സര്‍ക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ഇതവരെ അന്തിമതീരുമാനത്തിലെത്തിയിട്ടില്ലാത്ത താലിബാന് ഭരണമേറ്റെടുക്കുമ്പോള്‍ കടമ്പകളേറെ കടക്കാനുണ്ടെന്നാണ് വിലയിരുത്തല്‍.

മരവിച്ച സര്‍ക്കാര്‍ സംവിധാനം പുനൃഃസ്ഥാപിക്കുന്നതുമുതല്‍ പഞ്ചശീറില്‍ ഉയര്‍ന്നുവരുന്ന പ്രതിപക്ഷ സായുധസഖ്യത്തെ നേരിടുന്നതുവരെ നീളുന്നു കടമ്പക്#. എ.ടി.എമ്മുകള്‍ പൂര്‍ണമായും കാലിയാണ്. ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിവരെ കൈകാര്യം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കണം. നിലച്ച സര്‍ക്കാര്‍ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമവും താലിബാന്റെ ഭാഗത്തുനിന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു തിരികെവരാന്‍ വീടുകളില്‍ കയറിയിറങ്ങി ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും പലരും ഭീതിയില്‍ ഒളളിവില്‍ത്തെന്നെയാണ്. അഫ്ഗാനിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ വിവിധരാജ്യങ്ങളിലായിള്ള സ്വര്‍ണ, പണ നിക്ഷേപം താലിബാന് കൈകാര്യം ചെയ്യാനാവില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് മേധാവി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, അഫ്ഗാന്‍-പാക് വ്യാപ്രാതിര്‍ത്തി വ്യാഴാഴ്ച തുറന്നു. വിമാനത്താവളത്തിനു ചുറ്റും ആളുകളെ പിരിച്ചുവിടാന്‍ വ്യാഴാഴ്ചയും താലിബാന്‍ പ്രവര്‍ത്തകര്‍ ആകാശത്തേക്ക് വെടിവെച്ചു. വെടിവെച്ചതാരാണെന്ന കാര്യത്തില്‍ സംശയമുണ്ട്. കാവലുള്ള യു.എസ്. സൈനികരാണോയെന്ന കാര്യവും അറിയില്ല. ഞായറാഴ്ചമുതല്‍ വിദേശപൗരന്മാരും അഫ്ഗാന്‍ ജീവനക്കാരുമടക്കം 8000ത്തോളം പേരാണ് യു.എസും പാശ്ചാത്യരാജ്യങ്ങളും രക്ഷപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top