കാബൂള്‍: അഫ്ഗാനിസ്ഥാന#റെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയിന് പിന്നാലെ കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വീണുമരിച്ചതിന്റെ ദൃശ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരം സാകി അന്‍വരിയാണെന്നാണ് പുതിയ വിവരം. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമും മരിച്ചത് സാകി അന്‍വരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസുകാരനാണ് സാകി അന്‍വരി.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദാരുണ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നിതിന്റേയും ഇടിച്ചുകയറുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിങ്കളാഴ്ച കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി-17ന്റെ ചക്രങ്ങള്‍ക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളില്‍ നിന്ന ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.




