അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്?ഗാനില്‍ കുടുങ്ങിയ ഇന്ത്ക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെട്ട 70 പേരുള്ള സംഘത്തെയാണ് ഇനി ആദ്യം ഇന്ത്യയിലേക്ക് മടക്കികൊണ്ട് വരിക.
വ്യത്യസ്ത സംഘങ്ങളാക്കി തിരിച്ചാണ് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരാനുള്ളവരെ ഇപ്പോള്‍ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആദ്യസംഘത്തിലെ 70 പേരും ഇപ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഒരു ഹോട്ടലില്‍ കഴിയുന്നു. ഇവരെ ഇന്നലെ രാത്രിക്ക് മുന്‍പായി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരുന്നു തിരുമാനം. ഇതിനായു സി.17 വിമാനം കാബൂളില്‍ എത്തുകയും ചെയ്തിരുന്നു. പക്ഷേ സംഘത്തിന് ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തില്‍ എത്താന്‍ സാധിച്ചില്ല. താലിബാന്‍ വഴിമധ്യേ സ്യഷ്ടിച്ചിരിയ്ക്കുന്ന തടസങ്ങളാണ് ഇതിന് കാരണമായത്. ഇന്ന് ഇവര്‍ ഉള്‍പ്പെടെയുള്ളവരെ വിമാനത്താവളത്തില്‍ എത്തിച്ച് രാജ്യത്തേക്ക് കൊണ്ട് വരാന്‍ വീണ്ടും ശ്രമിക്കും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടല്ലാതെ അഫ്ഗാനില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാരാണ് ഇനിയുള്ള സംഘങ്ങളില്‍ ഉള്ളത്.
അതേസമയം ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാകിസ്താന്റെ സമീപനത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ജെയ്‌ഷേ മുഹമ്മദ് ലഷ്‌കര്‍-ഇ- തോയ്ബ തുടങ്ങിയ ഭീകരസംഘങ്ങളുടെ സുരക്ഷിത സ്വര്‍?ഗമാണ് പാകിസ്താന്‍ എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വിമര്‍ശിച്ചു. ഭീകരര്‍ക്ക് മികച്ച ആധിതേയത്വം ഒരുക്കുകയാണ് പാകിസ്താന്‍.. ഇക്കാര്യത്തില്‍ ലോകത്തെ ജനാധിപത്യ ചേരികള്‍ ഒറ്റകെട്ടായ് നിലപാട് സ്വീകരിക്കണം . അല്ലെങ്കില്‍ ഇക്കാര്യത്തിലെ ബുദ്ധിമുട്ട് ഇന്ത്യയ്ക്ക് മാത്രമാകില്ലെന്നും വിദേശകാര്യമന്ത്രി അംഗരാജ്യങ്ങളെ ഒര്‍മ്മിപ്പിച്ചു.




