മലപ്പുറം; ബസ്സില്‍ കയറുമ്പോള്‍ സംഘടിതമായി തിരക്കുണ്ടാക്കി പോക്കറ്റടി നടത്തുന്ന സംഘം മലപ്പുറം പോലീസിന്റെ പിടിയില്‍. അങ്ങാടിപ്പുറം സ്വദേശി ഷെരീഫ്(39), മണ്ണാര്‍ക്കാട് സ്വദേശി ബാബുരാജ്(29), രാമപുരം സ്വദേശി റഫീഖ്(43) ചെമ്മാട് സ്വദേശീ ഷെമീര്‍(36), അങ്ങാടിപ്പുറം സ്വദേശി ഇബ്രാഹിം(26) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലയാവരില്‍ നിന്നും പണവും പോക്കറ്റടിക്കപ്പെട്ടവരുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ബസ്സുകളില്‍ യാത്രക്കാര്‍ കയറുമ്പോള്‍ ബോധപൂര്‍വ്വം തിക്കും തിരക്കുമുണ്ടാക്കുകയും ഇതിനിടയില്‍ പേഴ്‌സും പണവുമല്ലാം അടിച്ചുമാറ്റുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി.
മലപ്പറം സിഐ ജോബി തോമസ്, എസ്‌ഐ അമീര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




