താനൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.എല്‍.എ ഹോസ്റ്റലിലെ അയല്‍വാസിയും മുന്‍മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടിയെ കാണാന്‍ സിപിഎം നേതാവായ പി. ജയരാജന്‍ താനൂരിലേ വസതിയിലെത്തി.
കണ്ണന്തളിയിലെ സിപിഎം പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാനായിരുന്നു പി.ജയരാജന്‍ താനൂരില്‍ എത്തിയത്. പഴയകാല സുഹൃത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് അറിഞ്ഞപ്പോഴാണ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
ഒരേസമയം നിയമസഭയില്‍ ഉണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പരസ്പരം പുതുക്കി സ്‌നേഹ സല്‍ക്കാരവും കഴിഞ്ഞാണ് പി ജയരാജന്‍ കുട്ടി അഹമ്മദ്കുട്ടിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




