പരപ്പനങ്ങാടി :വ്യാപാരി വ്യവസായി സമിതി തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ പരപ്പനങ്ങാടി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഏരിയാ സെക്രട്ടറി എം ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻറ് ടി ബാബുരാജൻ അധ്യക്ഷനായി. എ വി രഘുനാഥ് ,വിനീഷ് മൂന്നിയൂർ, കെ പി കോയ, അജി പുനത്തിൽ അമാനുള്ള എന്നിവർ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




