വിനോദസഞ്ചാരത്തിന് പോയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഉടുപ്പി:കര്‍ണാടയിലെ ഉടുപ്പിയിലേക്ക് വിനോദസഞ്ചാരത്തിന് പോയ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അപകടത്തില്‍പ്പെട്ട ഒരുവിദ്യാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. പാമ്പാടി വെള്ളൂര്‍ സ്വദേശി അലന്‍ റെജി(22), കോട്ടയം കുഴിമറ്റി സ്വദേശി അമല്‍ സി അനില്‍(22) എന്നിവരാണ് മരിച്ചത്. ഉദയംപേരൂര്‍ ചിറമേല്‍ സ്വദേശിയായ ആന്റണി ഷേണായി എന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍ നടന്നുവരികയാണ്.

കോട്ടയം ഏറ്റുമാനൂര്‍ മംഗളം എഞ്ചിനിയേറിംഗ് കോളേജില്‍ നിന്നും വിനോദയാത്രക്ക് പോയതായിരുന്നു 42 അംഗ സംഘം.

ഉടുപ്പി സെന്റ് മേരീസ് ഐലന്‍ഡിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

Share news
error: Content is protected !!
Scroll to Top