Section

malabari-logo-mobile

ഷെഡ്ഡും ഗ്രൗണ്ടും നശിപ്പിച്ചു : തിരൂരങ്ങാടിയിൽ 14ന് ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാൻ സാധിക്കില്ല.

HIGHLIGHTS : തിരൂരങ്ങാടി: നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ പതിനാലാം തീയതി മുതൽ വീണ്ടും ആരംഭിക്കാൻ ഗതാഗതവകുപ്പ് അനുമതി നൽകിയെങ്കിലും തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ ...

തിരൂരങ്ങാടി: നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകൾ പതിനാലാം തീയതി മുതൽ വീണ്ടും ആരംഭിക്കാൻ ഗതാഗതവകുപ്പ് അനുമതി നൽകിയെങ്കിലും തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ ഓഫീസിന് കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങാൻ ഇനിയും വൈകും.

നിലവിൽ ടെസ്റ്റ് നടത്തികൊണ്ടിരിക്കുന്ന കോഴിച്ചെനയിലെ ഗ്രൗണ്ട് സുരക്ഷാ മാർഗങ്ങൾക്ക് തടസ്സമാകും വിധം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത് മൂലമാണ് പതിനാലാം തീയതി തിങ്കളാഴ്ച മുതൽ ടെസ്റ്റ് പുനരാരംഭിക്കാൻ സാധിക്കാത്തത്. കോഴിച്ചെന യിലെ ദേശീയപാതയുടെ ഭൂമിയിലാണ് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്നത്.

sameeksha-malabarinews

ഇവിടെ മറ്റൊരു ഭാഗത്ത് റവന്യു വകുപ്പും പോലീസും മണൽ ലോറികളും മറ്റു വാഹനങ്ങളും ഇവിടെ കൂട്ടിയിട്ടിരിന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ കൂട്ടിയ വാഹനങ്ങളെല്ലാം ലേലം വിളിച്ച് കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നശിപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് തൊട്ടടുത്തായി കൂട്ടി ഇടുകയും, മോട്ടോർ വാഹന വകുപ്പ് അധികൃതരും, ടെസ്റ്റിന് എത്തുന്നവരും താൽക്കാലികമായി കഴിഞ്ഞിരുന്ന ഷെഡ്ഡും സാമൂഹ്യവിരുദ്ധർ തകർത്ത നിലയിലുമാണ്‌ .കനത്ത മഴയത്ത് ഈ ഷെഡ്ഡിലായിരുന്നു അധികൃതരും ടെസ്റ്റിന് എത്തുന്നവരും നിന്നിരുന്നത്.

എല്ലാ സുരക്ഷാ മാർഗങ്ങളും ഗ്രൗണ്ടിൽ നടപ്പിലാക്കിയതിനു ശേഷം മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങുകയുള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!