വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് ശല്യം ചെയ്ത യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: സ്‌കൂള്‍ വിട്ടു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ബസില്‍ ശല്യം ചെയ്ത യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. വണ്ടൂര്‍ പോരൂര്‍ സ്വദേശി കുന്നുമ്മല്‍ സമീറിനെ (36)യാണ് തിരൂരങ്ങാടി പോലീസാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top