
എ ഐ എഫ് എഫ് സീനിയർ വനിത ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിന് കേരളം ഉത്തരാഖണ്ഡിനെ തോൽപ്പിച്ചത്. കേരളത്തിനായി ഫെമിന രണ്ട് ഗോളുകൾ നേടി.
കേരളത്തിനായി ആദ്യം വിനീത് വിജയൻ ആണ് ഗോൾ നേടിയത് പിന്നീട് ഭഗവതി ചൗഹനിലൂടെ സമനില പിടിച്ചു. തിരിച്ചുവന്ന് കേരളം ഫെമിനയിലൂടെ ലീഡ് നേടി. കളിയുടെ അവസാന നിമിഷത്തിൽ ഫെമിനയുടെ ഫൗൾ ചെയ്തതിന് കേരളത്തിന് പെനാൽറ്റി ലഭിച്ചു . പെനാൽറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ച് ഫെമിന കേരളത്തിന്റെ ലീഡ് രണ്ടായി ഉയർത്തി.
മത്സരത്തിലെ അവസാന വിസിൽ മുഴങ്ങുമ്പോൾ കേരളം 3 ഒന്നിന് ജയിച്ചു മറ്റന്നാൾ നടക്കുന്ന കളിയിൽ മധ്യ പ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാം.




