Section

malabari-logo-mobile

‘ഗോ ഇലക്ട്രിക്’ ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം; സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന്

HIGHLIGHTS : 'Go Electric' National Energy Conservation Parade; State level inauguration on December 1

തിരുവനന്തപുരം : എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിനു നടക്കും. തിരുവനന്തപുരം വെള്ളയമ്പലം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനിയറിങ് ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മനത്തി ഡോ. ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയാകും. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി അശോക് ഐഎഎസ് വിഷയാവതരണം നടത്തും. ഊർജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ സ്വാഗതം ആശംസിക്കും. വാർഡ് കൗൺസലർ പാളയം രാജൻ, ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ വി സി അനിൽകുമാർ, ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

sameeksha-malabarinews

പക്ഷാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിലുമായ സഹകരിച്ച് ലൈബ്രറി പ്രവർത്തകർക്കായി രാവിലെ 10.30 മുതൽ ഊർജ സംരക്ഷണ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണം മുൻനിർത്തി ‘ഗോ ഇലക്ട്രിക്’ എന്ന ലേബലിലാണ് ഡിസംബർ 1 മുതൽ 14 വരെ ഇ.എം.സി ഈ വർഷത്തെ ഊർജ സംരക്ഷണ പക്ഷാചരണം സംഘടിപ്പിക്കുന്നത്. പക്ഷാചരണ പരിപാടിയുടെ ഭാഗമായി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ഊർജ സംരക്ഷണ അവാർഡ് ദാനം, ശിൽപ്പശാലകൾ, സെമിനാറുകൾ, റാലികൾ, ഒപ്പു ശേഖരണ ക്യാമ്പയിനുകൾമ മീഡിയ ക്യാമ്പയിനുകൾ, വിദ്യാർത്ഥികൾക്കായുള്ള ചിത്രരചന മത്സരം തുടങ്ങിയവയും സംഘടിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!