HIGHLIGHTS : Tirurangadi Municipality Kerala Festival to begin on 30th
തിരൂരങ്ങാടി നഗരസഭ കേരളോത്സവം വിപുലമായി നടത്താന്‍ സംഘാടകസമിതിയോഗം തീരുമാനിച്ചു. ക്രിക്കറ്റ് മത്സരം നവംബര്‍ 30 ഡിസംബര്‍ 1 തിയ്യതികളിലും ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസമ്പര്‍ 6,7,8 തിയ്യതികളിലും തിരൂരങ്ങാടി ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. അത്ലറ്റിക്സ് മത്സരം 15ന് നടക്കും. കലാമേള നഗരസഭ ഓഡിറ്റോറിയത്തിലും നീന്തല്‍ മത്സരം ചുള്ളിപ്പാറ ബാവുട്ടിചിറയിലും ബാന്റ്മിന്റണ്‍ വെന്നിയൂരിലും നടക്കും. ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്‍കും. ഇതിനു അപേക്ഷ ഫോം നല്‍കി. 30നകം അപേക്ഷിക്കണം.
ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സുലൈഖ കാലൊടി. ഇഖ്ബാല്‍കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്റാബി. എച്ച്എസ് പ്രകാശ്. വഹാബ് ചുള്ളിപ്പാറ. സിഎച്ച് അബൂബക്കര്‍ സിദ്ദീഖ് സംസാരിച്ചു.