തിരൂരങ്ങാടി: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് സി.പി ഹബീബ ബഷീറിനെയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം അബ്ദുറഹ്‌മാന്‍ കുട്ടിയെയും മുസ്ലിംലീഗ് പാര്‍ട്ടി തീരുമാനിച്ചു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി ഇവര്‍ മല്‍സരിക്കും.
40 അംഗ നഗരസഭയില്‍ 34 പേരാണ് യു.ഡി.എഫിനുള്ളത്. 25-ാം ഡിവിഷനില്‍ നിന്നും 85 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുത്തത്. ആറാം തവണയാണ് ഹബീബ ജനപ്രതിനിധിയാകുന്നത്. ഇതിന് മുമ്പ് സ്ഥിര സമിതി അധ്യക്ഷയായിട്ടുണ്ട്. ആദ്യമായാണ് ചെയര്‍പേഴ്സണാകുന്നത്.
31-ാം ഡിവിഷനില്‍ നിന്നും 299 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുറഹ്‌മാന്‍ കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, തിരൂരങ്ങാടി നഗരസഭ വേസ് ചെയര്‍മാന്‍, തിരൂരങ്ങാടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി, മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ്, നിലവില്‍ നഗരസഭ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അബ്ദുറഹ്‌മാന്‍ കുട്ടി ഇത് മൂന്നാം തവണയാണ് ജനപ്രതിനിധിയാകുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




