പരപ്പനങ്ങാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി. സുബൈദ ടീച്ചര്‍, വൈസ് ചെയര്‍മാന്‍ കെ. ഷമീം നഹ

പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭാ ചെയര്‍ പേഴ്‌സണായി പി.സുബൈദ ടീച്ചറേയും വൈസ് ചെയര്‍മാനായി കെ.ഷമീം നഹയേയും മുനിസിപ്പല്‍ മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിച്ചു.

ഒന്നാം വാര്‍ഡില്‍ നിന്നാണ് സുബൈദ (മുസ് ലിം ലീഗ്) വിജയിച്ചത്. ഷമീം നഹ (മുസ് ലിം ലീഗ്) നഗരസഭയിലെ ഏറ്റവും വലിയ ദൂരിപക്ഷമായ 640 വോട്ട് നേടി ഡിവിഷന്‍ 25 ല്‍ നിന്ന് വിജയിച്ചത്. യു.ഡി.എഫ് ധാരണ പ്രകാരം അവസാനവര്‍ഷം വൈസ് ചെയര്‍മാന്‍ പദവി കോണ്‍ഗ്രസ് പ്രതിനിധിക്കായിരിക്കും.

അലിഹാജി തെക്കേപ്പാട് അധ്യക്ഷനായി.യോഗം ജില്ലാ മുസ് ലിം ലീഗ് ഉപാധ്യക്ഷന്‍ സയ്യിദ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ഉപാധ്യക്ഷന്‍ വി.പി.കോയ ഹാജി, സി.അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top