തിരൂരങ്ങാടി: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ബഡ്സ് സ്‌കൂള്‍ സപ്തംബറില്‍ ചന്തപ്പടിയില്‍ തുടങ്ങാന്‍ തീരുമാനിച്ചു. പദ്ധതിയില്‍ 25 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. അധ്യാപക ഇന്റര്‍വ്യൂ 8ന് നടക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നന്നും അപേക്ഷ ക്ഷണിക്കും. നഗരസഭയുടെ പ്രധാന ക്ഷേമ പദ്ധതിയാണിത്. ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന റീഹാബിലിറ്റേഷന്‍ സെന്റര്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ പദ്ധതി തയ്യാറാക്കി.
ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, സിപി സുഹ്റാബി. സെക്രട്ടറി റംസി ഇസ്മായില്‍, പ്രൊജ്കട് ഓഫീസര്‍ സ്മിത പി പി. ജില്ലാ കുടുംബശ്രീ മീഷന്‍ എ ഡി എം സി അസ്‌കര്‍,ഐസിഡിഎസ് ഓഫീസര്‍ വിദ്യബാലു എന്നിവര്‍ സംസാരിച്ചു.




