അപാര്‍ട്ടുമെന്റുകളും വില്ലകളും പാര്‍ട്ടീഷന്‍ ചെയ്ത് വാടകയ്ക്ക് കൊടുക്കുന്നതിനെതിരെ റിയാദില്‍ നടപടി ശക്തം

റിയാദ്: അപാര്‍ട്ടുമെന്റുകളും വില്ലകളും പാര്‍ട്ടീഷന്‍ ചെയ്ത് വാടകയ്ക്ക് കൊടുക്കുന്നതിനെതിരെ റിയാദില്‍ നടപടി ശക്തമായി തുടരുന്നു. ഇതുവരെ 13,000 ത്തോളം കെട്ടിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

റിയാദ് നഗരത്തില്‍ വിവിധ ഭാഗങ്ങളിലായിട്ടാണ് മുനിസിപ്പാലിറ്റിക്ക് കീഴില്‍ പരിശോധന നടന്നത്. കെട്ടിടങ്ങള്‍ എടുത്ത് വാടകക്ക് വിവിധ ഭാഗങ്ങളായി പല കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ലൈസന്‍സ് ഇല്ലാതെ ഇത്തരം യൂണിറ്റുകള്‍ വിഭജിക്കുന്നത് നിയമലംഘനമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തിയ കെട്ടിട ഉടമകള്‍ക്ക് പിഴ നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

Share news
error: Content is protected !!
Scroll to Top