എഞ്ചിനില്‍ തീപടര്‍ന്നെന്ന് സിഗ്നല്‍ ;ഇന്‍ഡോറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ദില്ലി: എഞ്ചിനിയില്‍ തീപടര്‍ന്നതായുള്ള സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദില്ലിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

ഞായറാഴ്ച രാവിലെ ദില്ലിയില്‍ നിന്നും പുറപ്പെട്ട എ ഐ 2913 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. എല്ലായാത്രക്കാരെയും മറ്റൊരുവിമാനത്തില്‍ ഇന്‍ഡോറില്‍ എത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. അതെസമയം തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top