തിരൂരങ്ങാടി മുനിസിപ്പല്‍ കായികമേള വെന്നിയൂരില്‍ അരങ്ങേറി

തിരൂരങ്ങാടി മുനിസിപ്പല്‍ തല കായികമേള വെന്നിയൂര്‍ ജിഎംയുപി സ്‌കൂളില്‍ ആവേശകരമായി നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍, സി, പി സുഹ്‌റാബി,
സി പി സുലൈഖ, ആരിഫ വലിയാട്ട്, ഹെഡ്മാസ്റ്റര്‍ ഐ സലീം, കെകദിയുമ്മ ടീച്ചര്‍, പിടിഎ പ്രസിഡന്റ് അനസ് കരിമ്പനക്കല്‍, എസ്എംസി ചെയര്‍മാന്‍ പി അബ്ദുള്‍ മജീദ്, അസീസ് കാരാട്ട്, ലത്തീഫ്, , നാസര്‍ എന്നിവര്‍ പങ്കെടുത്തു.

മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് കൂട്ടയോട്ടം നടത്തി. വാശിയേറിയ കായിക മത്സരത്തില്‍ എ എംഎല്‍പിഎസ് തൃക്കുളം ജേതാക്കളായി. എ എംല്‍പിഎസ് പന്താരങ്ങാടി, വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. വിജയികള്‍ക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലിങ്ങല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top