തിരൂരങ്ങാടി :നഗരസഭക്കുള്ള ശുചിത്വ മിഷന്‍ പുരസ്‌കാരം മലപ്പുറത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി രാജേഷില്‍ നിന്നും ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയും ഭരണസമിതിയും ചേര്‍ന്ന് ഏറ്റുവാങ്ങി.
സ്വച്ചതാഹിസേവ,ദോ രംഗ് തുടങ്ങിയ ശുചിത്വ കാമ്പയിനുമായി ബന്ധപ്പെട്ട് നഗരസഭകളില്‍ നടത്തിയ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി. സ്ഥിര സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം.സുജിനി. ഇ.പി ബാവ. വഹിദ ചെമ്പ, സെക്രട്ടറി ടി.മനോജ്കുമാര്‍ എന്നിവർ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




