Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭക്ക് സ്വരാജ് ട്രോഫി സമ്മാനിച്ചു

HIGHLIGHTS : Tirurangadi Municipal Corporation presented the Swaraj Trophy

തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭക്ക് സമ്മാനിച്ചു, ചാലിശ്ശേരിയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണ സമിതി ഏറ്റുവാങ്ങി, നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ , സിപി സുഹ്‌റാബി ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനകാര്യം) സി.പി ഇസ്മായില്‍ (ആരോഗ്യം) എം.സുജിനി (ക്ഷേമകാര്യം) ഇ.പി ബാവ (വിദ്യാഭ്യാസം) വഹീദ ചെമ്പ (പൊതുമരാമത്ത്) ടി മനോജ് കുമാര്‍ (സെക്രട്ടറി), സി ഇസ്മായില്‍, ടി പി അഷ്‌റഫ്പി.വി അരുണ്‍കുമാര്‍ , പി റഫീ ഖലി, പ്രസാദ് കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു, 50 ലക്ഷം രൂപയും ട്രോഫിയും. പ്രശ സ്തി പ്രത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

sameeksha-malabarinews

സംസ്ഥാനത്തെ നഗരസഭകളില്‍ സമയബന്ധിതമായി നടത്തിയ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടിയാണ് തിരൂരങ്ങാടി നഗരസഭ മുന്നിലെത്തിയത്. സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നാണ് തിരൂരങ്ങാടി മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വിശദ പരിശോധന, കൂടാതെ സംസ്ഥാന തല ജൂറി അംഗങ്ങള്‍ നഗരസഭയില്‍ നടത്തിയ പരിശോധനയിലും തിരൂരങ്ങാടി നഗരസഭ മുന്നിലായി.

കാര്‍ഷിക, വിദ്യാഭ്യാസ,ആരോഗ്യ- സാമൂഹ്യക്ഷേമ, മരാമത്ത് പശ്ചാത്തല മേഖലകളില്‍ നഗരസഭ നടത്തിയ വൈവിധ്യവും വേറിട്ടതുമായ മികച്ച പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടു, രണ്ടാം തവണയാണ് തിരൂരങ്ങാടി നഗരസഭക്ക് സ്വരാജ് അംഗീകാരം കൈവന്നത്. കഴിഞ്ഞ വര്‍ഷമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കിടയില്‍ നഗരസഭകള്‍ക്ക് സ്വരാജ് ട്രോഫി ഏര്‍പ്പെടുത്തിയത്. രണ്ടാം തവണ കൂടുതല്‍ തിളക്കവുമായി സ്വരാജ് അവാര്‍ഡ് തേടിയെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!