തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികള്‍ പുരോഗമിക്കുന്നു;ആദ്യ ഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യും

HIGHLIGHTS : Tirurangadi Municipal Corporation is progressing comprehensive drinking water projects; the first phase will be commissioned soon

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പൊതുജനങ്ങള്‍കാശ്വാസമേക്കാന്‍
സമഗ്ര കുടിവെള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6 ന് തറക്കല്ലിട്ട പദ്ധതി അതിവേഗതയിലാണ് കുതിക്കുന്നത്. ഒരേ സമയം മൂന്നു വലിയ വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം നടക്കുന്നുവെന്നത് ശ്രദ്ധേയമാണ്. കരിപറമ്പ് വാട്ടര്‍ ടാങ്കിന്റെ (7ലക്ഷം ലിറ്റര്‍) നിര്‍മാണം അന്തിമഘട്ടത്തിലെത്തി. ചന്തപ്പടി ടാങ്ക് (5 ലക്ഷം ലിറ്റര്‍) കക്കാട് ടാങ്ക് (7ലക്ഷം ലിറ്റര്‍) നിര്‍മാണം പുരോഗമിക്കുകയാണ്.

കക്കാട് ടാങ്കില്‍ താഴത്തെ നിലയില്‍ രണ്ടര ലക്ഷം ലിറ്റര്‍ കരുതല്‍ ടാങ്ക് പൂര്‍ത്തിയായി, കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിംഗ് ചെയ്യുക. പമ്പിംഗ് മെയിന്‍ ലൈന്‍ ,റോഡ് പുനരുദ്ധാരണം വിതരണ ശൃംഖല,കല്ലക്കയം പദ്ധതി പൂര്‍ത്തികരണം, ട്രാന്‍സ്‌ഫോര്‍മര്‍. ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെ 30 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടന്നു വരുന്നത്.

sameeksha-malabarinews

ആദ്യ ഘട്ട കമ്മീഷന്‍ രണ്ട് മാസത്തിനകം നടക്കും. കെ.പി എ മജീദ് എം എല്‍ എ യുടെയും മുന്‍ എംഎല്‍എ പി.കെ അബ്ദുറബ്ബിന്റെയും ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടിയുടെയും സാങ്കേതിക കുരുക്കുകള്‍ അഴിക്കുന്നതിന് കേരള ജല അതോറിറ്റിക്കൊപ്പം വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങലിന്റെയും നേതൃത്വത്തില്‍ ഭരണ സമിതിയുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ശ്രമങ്ങളാണ് പുരോഗതിയിലേക്ക് എത്തിച്ചത്, കല്ലക്കയത്ത് കിണര്‍, ജലസംഭരണി, പമ്പ് ഹൗസ് തുടങ്ങിയ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കല്ലക്കയം പദ്ധതിയില്‍ കഴിയും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് മാറ്റുന്നത്. ഇതിനു ആവശ്യമായ പൈപ്പുകള്‍ ഇറക്കിയിട്ടുണ്ട്. കൂടുതല്‍ പൈപ്പുകള്‍ അടുത്ത ആഴ്ച്ചകളില്‍ എത്തും.എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് കരാറെടുത്തത്. നഗരസഞ്ചയത്തില്‍ നാല് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ ഉടന്‍ ക്ഷണിക്കും. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഒന്നേകാല്‍ കോടി രൂപയുടെ പ്രവര്‍ത്തികള്‍ അടുത്ത ദിവസം തുടങ്ങും.
കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ.പി.എ മജീദ് എംഎല്‍എ. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി. സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍. ഇപി ബാവ. സോന രതീഷ്.സിപി സുഹ്റാബി എന്നിവര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!