തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ. സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ടം പ്രൗഢമായ ചടങ്ങിൽ
കെ.പി.എ മജീദ്
എംഎല്‍എ സമർപ്പിച്ചു, താലൂക്ക് ഗവ ആസ്പത്രി വാട്ടർ ടാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ
.ഡെപ്യട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു, സി, എച്ച് മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍ .സി, പി ഇസ്മായിൽ, മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ, എം, അബ്ദുറഹിമാൻ കൂട്ടി, യുകെ മുസ്ഥഫ മാസ്റ്റർ, കെ, ചന്ദ്രൻ, സി, എം, അലി, ഡോ. പ്രഭുദാസ്, സി, എച്ച്, ഫസൽ, വി, വി, അബു, രാധാകഷ്ണൻ, എസ്, ഐ, അഷ്റഫ്, ഇ പി ബാവ, സോന രതീഷ്, സി, പി, സുഹ്റാബി, മുഹസിൻ, യു, സൈനു,കക്കടവത്ത് അഹമ്മദ് കുട്ടി,
സി, എച്ച് അയൂബ്,യു, ഇസ്സു, സമദ് കാരാടൻ, അയൂബ് തലാപ്പിൽ, പ്രസംഗിച്ചു,
ചെമ്മാട് ടാങ്കിലേക്കുള്ള നിലവിലുള്ള ലൈന്‍ കാലഹരണപ്പെട്ട് വെള്ളം എത്താത്തതിനാല്‍ പ്രദേശത്തെ 350 ഓളം വീടുകളുള്‍പ്പെടെ വെള്ളം ലഭിക്കാതെ ദുരിതത്താലായിരുന്നു. വെള്ളം കൊടുക്കാനാവാത്തതിനാല്‍ വാട്ടര്‍ അതേറിറ്റ് കണക്ഷന്‍ രണ്ട് വര്‍ഷമായി വിഛേദിച്ച് വെച്ചിരിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ഗവ: ആസ്പത്രി. താലൂക്ക് ഓഫീസ്. പോലീസ് സ്റ്റേഷന്‍, കോഴിക്കോട് റോഡ്, കല്ലുപറമ്പന്‍ റോഡ്, മസജിദ് റോഡ് മേഖല. എലിമ്പാട്ട് റോഡ്, കൊടശ്ശേരി റോഡ്, എക്‌സചേഞ്ച് റോഡ്, വില്ലേജ് ഓഫീസ് പരിസരം. തുടങ്ങിയ മേഖലയില്‍ വെള്ളമെത്തി. താലൂക്ക് ആസ്പത്രിയില്‍ വെള്ളമെത്താത്തത് വലിയ ബുദ്ധിമുട്ടുളവാക്കിയിരുന്നു. ആസ്പത്രിയില്‍ ഇപ്പോള്‍ വേണ്ടുവോളം വെള്ളമെത്തി. കല്ലക്കയത്ത് നിന്നും ചെമ്മാട് ടാങ്കിലേക്ക് 2800 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. തിരൂരങ്ങാടിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു വരികയുമാണ്. പ്രദേശവാസികള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനായി പ്രത്യേക ലൈനും ഇതൊടൊപ്പം വലിച്ചിട്ടുണ്ട്. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് മസ്ജിദ് റോഡിലൂടെയാണ് പൈപ്പ് ലൈന്‍ വലിച്ചത്. പുതിയ ലൈന്‍ വലിച്ചതോടെ പുതുതായി അപേക്ഷകര്‍ക്ക് കണക്ഷനുകളും നല്‍കാനാവും, ത്വിരതഗതിയിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. കരിപറമ്പ് ടാങ്ക് പൂര്‍ത്തിയായി. കക്കാട്, ചന്തപ്പടി ടാങ്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. സമ്പൂര്‍ണ സമര്‍പ്പണം ഈ വര്‍ഷം നടക്കും.



