HIGHLIGHTS : Tirurangadi Municipal Corporation has started distribution of drinking water in distressed areas
തിരൂരങ്ങാടി: വെള്ളം കയറിയ പ്രദേശങ്ങളില്‍ തിരൂരങ്ങാടി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു. കനത്ത മഴയില്‍ വിവിധ ഡിവിഷനുകളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്ന്ന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. 200 ഓളം പേര്‍ പങ്കെടുത്ത ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. എല്ലാ കുടുംബങ്ങളും വീടുകളിലേക്ക് മാറി.
വീടുകളിലെ കിണറുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ക്ലോനിറേഷന്‍ നടത്തി ശുചീകരിച്ചിരുന്നു. വീടുകള്‍ ശൂചീകരിക്കുന്നതിനു ആവശ്യമായ ഉപകരണങ്ങളും നഗരസഭ നല്‍കിയിരുന്നു.
ക്യാമ്പ് അംഗങ്ങളുടെ സംഗമവും ആരോഗ്യ ബോധവല്‍ക്കരണവും നല്‍കി. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, സി.പി സുഹ്റാബി. ഡോ പ്രഭുദാസ്. വി.വഹാബ്. ലവ ഗഫൂര്‍ മാസ്റ്റര്‍ ,അലിമോന്‍ തടത്തില്‍, അരിമ്പ്ര മുഹമ്മദലി. സി.എച്ച് അജാസ്. സമീര്‍ വലിയാട്ട്. വി.വി അനസ്, പി.എം.എ ജലീല്‍ സംസാരിച്ചു,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു