കുളമ്പു രോഗ നിയന്ത്രണ പരിപാടി

HIGHLIGHTS : Foot and mouth disease control program

കടലുണ്ടി: ഗ്രാമപഞ്ചായത്തിൻ്റെയും കടലുണ്ടി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെ അഞ്ചാം ഘട്ടവും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രമ്യക്ക് വാക്സിൻ കൈമാറി കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സി.എം. സതീദേവി അദ്ധ്യക്ഷത വഹിച്ചു.വെറ്ററിനറി സർജൻ ഡോ:എം. ആനന്ദ് പദ്ധതി വിശദീകരിച്ചു.ക്ഷീര കർഷകർ തങ്ങളുടെ എട്ടുമാസവും അതിൽ കൂടുതലും ഗർഭിണികളായ പശുക്കൾ ഒഴികെയുള്ള നാലുമാസത്തിൽ കൂടുതൽ പ്രായമുള്ള എല്ലാ ഉരുക്കളെയും കുത്തിവെപ്പ് നടത്തണം.ഡോ: ടീനു തോമസ്, പി.ഭരതൻ, കെ. സജ്ല, കെ.പി. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!