തിരൂരങ്ങാടി നഗരസഭ മൃഗാശുപത്രിയില്‍ ആരംഭിച്ച മെഡിക്കല്‍ ലാബ് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സി.പി സുഹ് റാബി അധ്യക്ഷത വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി യു അബ്ദുല്‍ അസീസ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, എം, സുജിനി, വഹീദ ചെമ്പ, അഹമ്മദ് കുട്ടി കക്കടവത്ത്, കെ, ടി ബാബുരാജ്, ഡോ: ജാസിം, ഡോ.കെ.വി മുരളി, ഡോ: സാദിഖ്, ഡോ.ഷബീര്‍ ഹുസൈന്‍, സുമേഷ് സംസാരിച്ചു.
ലാബിലേക്ക് ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ സംവിധാനിച്ചു. നിലവില്‍ മലപ്പുറത്തും തിരൂരിലുമാണ് ലാബ് സൗകര്യമുള്ളത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




