അമ്മയാകാന്‍ ഒരുങ്ങി നടി മൈഥിലി; തിരുവോണദിനത്തില്‍ സന്തോഷം പങ്കുവച്ച് താരം

ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മലയാളികളുടെ പ്രിയ
നടി മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താന്‍ അമ്മ ആകാന്‍ പോകുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് താരം. തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ”ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കസവു സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ട്.

പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലിയുടെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍.

ഗായികയുമാണ് മൈഥിലി. ലോഹം എന്ന ചിത്രത്തിന് വേണ്ടിയാണ് മൈഥിലി ഗായികയായത്. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് ലോഹം.

 

Share news
error: Content is protected !!
Scroll to Top