തിരൂരങ്ങാടി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. വെന്നിയൂര്‍ തെയ്യാല റോഡില്‍ നല്ലൂര്‍ ഫവാസ് (32) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നര ലക്ഷത്തോളം വിലമതിക്കുന്ന 11,000 ത്തിലധികം പാക്കറ്റ് പുകയിലയാണ് വീടിനകത്തെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
മാടുകളെ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വരുന്ന വാഹനങ്ങളിലാണ് ഇയാള്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ വെച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. 5 രൂപ വിലയുള്ള പാക്കറ്റ് 30 രൂപക്ക് വരെയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നത്. നിരോധം മുതലെടുത്ത് അഞ്ചും, ആറും ഇരട്ടിവില ഈടാക്കിയാണ് ഇവര്‍ വിറ്റൊഴിക്കുന്നത്.



