തിരൂരങ്ങാടി ബ്ലോക്ക് ആരോഗ്യമേള

തിരൂരങ്ങാടി റവന്യൂ ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേള തിങ്കളാഴ്ച തൃക്കുളം ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ വെച്ച് നടക്കും. മേള വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ. അബ്ദുൾ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളുടെ നാലാം വാർഷിക  ആഘോഷത്തിനോടനുബന്ധിച്ചു നടത്തുന്ന മേളയിൽ വിവിധ സർക്കാർ പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം ആരോഗ്യവകുപ്പിന്റെ വിവിധ സ്റ്റാളുകളും എക്സൈസ്, ഫയർ ആൻറ് റസ്ക്യൂ, ആയുർവ്വേദം, ഹോമിയോ തുടങ്ങി വിവിധ വകുപ്പുകളുടെ  സേവനങ്ങളുടെ  പ്രദർശനം, ജീവിത ശൈലി രോഗ നിർണ്ണയം, സാംക്രമിക രോഗങ്ങളുടെ സ്ക്രീനിംഗ്, കാഴ്ച പരിശോധന, ആരോഗ്യ സെമിനാറുകൾ, കുടുംബശ്രീ ഭക്ഷ്യ വിപണനമേള, പ്രശ്നോത്തരി, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കുന്നു.  മേളയോടനുബന്ധിച്ച് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആശ – കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർ,നഴ്സിംഗ് വിദ്യാർത്ഥികൾ, സ്കൗട്ട് ആൻറ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് തുടങ്ങിയവർ അണിനിരക്കുന്ന  റാലിയും സംഘടിപ്പിക്കപ്പെടുന്നു.

രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനവും പരിശോധനകളും സൗജന്യമായിരിക്കും.

Share news
error: Content is protected !!
Scroll to Top