തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.98 കോടി രൂപ

തിരുരങ്ങാടി : തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2.98 കോടി രൂപ അനുവദിച്ചു.14 റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.
എടരിക്കോട് പഞ്ചായത്തിലെ താണിയാട്ട് പടി-കുഞ്ഞാലന്‍ റോഡ് 20 ലക്ഷം രൂപ, ചൂണ്ടല്‍മാട്- കൂക്കിത്തടി പള്ളി റോഡ് 10 ലക്ഷം രൂപ, പള്ളിയാള്‍കുളം നരിക്കാവ് റോഡ് 10 ലക്ഷം, നന്നമ്പ്ര പഞ്ചായത്തിലെ മെതുവില്‍ താഴം മങ്കടക്കുറ്റി റോഡ് 20 ലക്ഷം രൂപ, പാലപ്പുറത്താഴം മുക്കായി കൈതവളപ്പ് റോഡ് 35 ലക്ഷം രൂപ,

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ അവുക്കാദര്‍ കുട്ടി നഹ സ്റ്റേഡിയം റോഡ് 20 ലക്ഷം രൂപ, ന്യൂക്കട്ട് ചീര്‍പ്പിങ്ങല്‍ കോഴുമ്മല്‍ റോഡ് 30 ലക്ഷം രൂപ, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ പാലച്ചിറമാട് യു.പി സ്‌കൂള്‍-കഞ്ഞിക്കുളങ്ങര റോഡ് 10 ലക്ഷം രൂപ, അബ്ദുറഹ്മാന്‍ സാഹിബ് റോഡ് 20 ലക്ഷം രൂപ, നിലാപറമ്പ് കുറുകത്താണി റോഡ് 15 ലക്ഷം രൂപ, തെന്നല പഞ്ചായത്തിലെ അറക്കല്‍ചിറ എയര്‍പോര്‍ട്ട് റോഡ് 20 ലക്ഷം രൂപ, വെന്നിയൂര്‍ ശിവക്ഷേത്രം റോഡ് 22 ലക്ഷം രൂപ, പുലിയമണ്ടം റോഡ് 20 ലക്ഷം രൂപ, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിയിലെ പള്ളിപ്പടി കര്‍ഷക റോഡ് മച്ചിങ്ങല്‍ പടി വരെ 16 ലക്ഷം രൂപ, കക്കാട് ചെറുമുക്ക് റോഡ് കോണ്‍ഗ്രീറ്റ് വിത്ത് സൈഡ് പ്രൊട്ടക്ഷന്‍ 30 ലക്ഷം രൂപ എന്നിവക്കാണ് തുക അനുവദിച്ചിട്ടുള്ളത്.