Section

malabari-logo-mobile

ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ ജനലിലൂടെ മോഷ്ടിക്കുന്നയാള്‍ പിടിയില്‍

HIGHLIGHTS : Thief caught stealing jewelry from people sleeping through the window ജനലിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍

തിരൂര്‍: ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കുന്നതില്‍ വിദഗ്ദനായ മോഷ്ടാവ് പിടയില്‍. 50 ഓളം കേസുകളില്‍ പ്രതിയായ എടവണ്ണ ഒതായി സ്വദേശിയായ വെള്ളാട്ടുചോല റഷീദ് ആണ് പിടിയിലായത്. കല്‍പകഞ്ചേരി കുറ്റിപ്പാലയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍ ജനലിനിടയിയൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

പ്രതി മോഷണം ചെയ്തു കിട്ടിയ ആഭരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി വില്പന നടത്തി കിട്ടിയ പണം കൊണ്ട് ഒരു ലോറി വാങ്ങി അതില്‍ പച്ചക്കറി കച്ചവടം ചെയ്തു എറണാംകുളം ജില്ലയില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പറവൂരില്‍ നിന്നും ഇയാള്‍ പിടിയിലായത്. മോഷണം നടത്തിയ ശേഷം തമിഴ്‌നാട്ടിലേക്കോ തെക്കന്‍ ജില്ലകളിലേക്കോ ഒളിവില്‍ പോകുന്നതാണ് ഇയാളുടെ രീതി.

sameeksha-malabarinews

തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബു വിന്റെ നിര്‍ദ്ദേശപ്രകാരം കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്.ഐ പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്,മണികണ്ഠന്‍ എഎസ്‌ഐ ജയപ്രകാശ്, സിപിഒമാരായ രാജേഷ്, ബൈജു പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!