മലപ്പുറം ജില്ലയില്‍ വീണ്ടും കോവിഡ് മരണം

Kovid dies again in Malappuram district

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •  

മരിച്ചത് പെരുവള്ളൂര്‍ സ്വദേശി

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലപ്പുറം: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് (ഓഗസ്റ്റ് 1) രാവിലെ 10.30ഓടെയാണ് മരണം സംഭവിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി.

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും അല്‍ഷിമേഴ്സ് രോഗത്തിനും തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന കോയാമു ശക്തമായ ശ്വാസംമുട്ട് മൂലം ജൂലൈ 29നാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അഡ്മിറ്റായത്. അന്ന് തന്നെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 ഐസിയുവിലേക്ക് മാറ്റി. ക്രിട്ടിക്കല്‍ കെയര്‍ ടീം നടത്തിയ പരിശോധനയില്‍ രോഗിക്ക് കോവിഡ് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, സെപ്റ്റിസീമിയ, അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്നിവ കണ്ടെത്തി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. രോഗിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം പ്ലാസ്മ തെറാപ്പിയും നല്‍കി. രാത്രി 11 മണിക്ക് ആരോഗ്യനില വീണ്ടും വഷളായതിനാല്‍ ഇന്‍ടുബേറ്റ് ചെയ്യുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് (ഓഗസ്റ്റ് 1) രാവിലെ 10.30ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.

കോയാമുവിന്റെ ഭാര്യയും മക്കളും പേരമക്കളുമടക്കം പത്ത് പേര്‍ കോവിഡ് പോസിറ്റീവായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •