‘കൈതോല പായ വിരിച്ച്’ നാടന്‍ പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

Folk song artist Jitesh Kakkadippuram has passed away

ചങ്ങരംകുളം:  പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. കുറച്ച് നാളായി ഇദ്ദേഹം കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മൃതദേഹം കോവിഡ് പരിശോധനക്ക് വിധേയമാക്കും.
മലയാളിയുടെ മനസ്സുനിറച്ച കൈതോല പായ വിരിച്ച് പായേലൊരു പിടി നെല്ലു….പാലോം നല്ലൊരു പാലം…. തുടങ്ങി 600ഓളം നാടന്‍ പാട്ടുകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ആലംകോട് സ്വദേശിയാണ്.
ഒരു കഥാപ്രസംഗ കലാകാരന്‍ കൂടിയായിരുന്നു ജിതേഷ്. അവിവാഹിതനാണ്.

പിതാവ്:  നെടുപറമ്പത്തില്‍ താമി, മാതാവ്:  മുണ്ടി