തിരൂരങ്ങാടി ആസ്ഥാനമായി എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി ഏരിയ 50-ാം വാര്‍ഷിക സമ്മേളനം

തിരൂരങ്ങാടി ആസ്ഥാനമായി എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് സ്ഥാപിക്കണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ തിരൂരങ്ങാടി ഏരിയ 50-ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ചെമ്മാട് സഹകരണ ഭവനില്‍ വെച്ച് ചേര്‍ന്ന സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.ഭാനുപ്രകാശ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

ഏരിയ വൈസ് പ്രസിഡന്റ് കെ.കൃഷ്ണന്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ.സി.അഭിലാഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.രവീന്ദ്രന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

രാധാകൃഷ്ണന്‍.എം, രാധാകൃഷ്ണന്‍.പി, മുഹമ്മദ് അലി.കെ, അഭിലാഷ്.എന്‍, ദിജിത്ത്.സി.ടി, ബിജേഷ്.കെ, സ്വരാജ് പി, ഗിരീഷ്.കെ.ആര്‍, മുഹമ്മദ് ഹസീബ്.സി, ബീബിജാന്‍.പി എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റായി ടി.നിതിന്‍, വൈസ് പ്രസിഡന്റുമാരായി കെ.കൃഷ്ണന്‍,ടി.നിഷ സെക്രട്ടറിയായി കെ.സി.അഭിലാഷ്, ജോയിന്റ് സെക്രട്ടറിമാരായി പി.ടി.മുകേഷ്, ഇ.എം രവീന്ദ്രന്‍, ട്രഷററായി കെ രവീന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top