തിരൂരില്‍ കത്തികാണിച്ച് ഭീഷണിപ്പെടത്തിയ യുവാവ് വടിവാളുമായി പോലീസ് പിടിയില്‍

തിരൂര്‍: കത്തികാണിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ യുവാവിനെ വടിവാളുമായി പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറെക്കര മൂന്നങ്ങാടി സ്വദേശി തോട്ടുങ്ങല്‍ റഫീഖ്(30) നെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ നാട്ടുകാര്‍ക്ക് നേരെ കത്തിവീശിയ ഇയാള്‍ക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് ഇയാളുടെ വീട്ടിലെത്തി തെരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടില്‍ നിന്നും വടിവാള്‍ കണ്ടെത്തിയത്.

പിടിയിലായ റഫീഖ് എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top