തിരൂരങ്ങാടി ഗ്രാമപഞ്ചായത്തംഗം ചാത്തമ്പാടന്‍ അന്‍വര്‍ രാജിവെച്ചു

അന്‍വര്‍ ചാത്തമ്പാടന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തില്‍ നിന്നുള്ള ദൃശ്യം
അന്‍വര്‍ ചാത്തമ്പാടന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തില്‍ നിന്നുള്ള ദൃശ്യം

തിരൂരങ്ങാടി :തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് 22ാ വാര്‍ഡ് അംഗം ചാത്തമ്പാടന്‍ അന്‍വര്‍ തന്റെ പഞ്ചായത്തംഗത്തം രാജി വെച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദദുറഹ്മാന്‍കുട്ടി സ്വേച്ഛാധിപതിയെ പോലെ പെരുമാറുന്നുവെനാനാരിച്ചാണ് അംഗത്തിന്റെ രാജി.

സ്വതന്ത്രനായി ജയിച്ച അന്‍വര്‍ ഈ ഭരണസമിതിയില്‍ നിന്ന് രണ്ടാം തവണയാണ് രാജി വെക്കുന്നത്. ആദ്യതവണ പുര പദ്ധതിയുമായി ബന്ധപ്പെട്ട് നവരക്കായി പാടം നികത്തി ബസ്റ്റാന്‍ഡ് നിര്‍മ്മിക്കാനുള്ള ഭരണസമതി തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി ജയിച്ച അന്‍വര്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന് ആരോപിച്ച അന്‍വര്‍ ലീഗ് പ്രാദേശിക നേതാവായ ഹംസക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത വിഷയത്തിലുള്ള പ്രതിഷേധവും രാജി വെച്ച വിവരത്തോടൊപ്പം നല്‍കിയ പത്രക്കുറിപ്പില്‍ അറിയിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top