Section

malabari-logo-mobile

തുഞ്ചന്‍ ഉത്സവത്തില്‍ മനസ്സ് തുറന്ന് എം.ടി

HIGHLIGHTS : തിരൂര്‍: പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ബിരുദ പഠനത്തിന് ശേഷം സര്‍ക്കാര്‍ ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചത് താനൂര്‍ ഗവണ്‍മെന്റ് ദേവധാര്‍ സ്‌കൂളില്...

തിരൂര്‍: പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ ബിരുദ പഠനത്തിന് ശേഷം സര്‍ക്കാര്‍ ജീവനക്കാരനായി ആദ്യ നിയമനം ലഭിച്ചത് താനൂര്‍ ഗവണ്‍മെന്റ് ദേവധാര്‍ സ്‌കൂളില്‍ അധ്യാപകനായെന്ന് സാഹിത്യകാരനും ഭാരതീയ ജ്ഞാനപീഠം പുരസ്‌കാര ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍.

ഏപ്രില്‍ 11 ന് നടക്കുന്ന ബാക്ക് ടു ദേവധാര്‍ ആഗോള പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു ക്ലാസ്സില്‍ ഒരു ലൈബ്രറി പദ്ധതി തുഞ്ചന്‍ ഉത്സവ നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.ടി. സ്വന്തം ക്യതികള്‍ ഉള്‍പ്പെടെ പത്തോളം പുസ്തകങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഗണേഷന് ആദ്ദേഹം കൈമാറി.

sameeksha-malabarinews

നിയമന ഉത്തരവ് ലഭിക്കുന്നതിന് മുമ്പേ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നതിനാല്‍ അധ്യാപക ജോലിയില്‍ പ്രവേശിക്കാനായില്ലെന്നും ഇപ്പോഴും താനൂര്‍ വഴി കടന്നു പോകുമ്പോള്‍ ദേവധാര്‍ സ്‌കൂള്‍ കവാടം ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെയും കൈറ്റ് പ്രൊജക്ടിന്റെയും സഹകരണത്തോടെ പൂര്‍ണ്ണമായും ജനകീയമായാണ് ക്ലാസ് റൂം ലൈബ്രറി പദ്ധതി നടപ്പാക്കുന്നത്.
ആഗോള പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനെത്തുന്നവര്‍ ഓരോ പുസ്തകം വീതം പദ്ധതിയിലേക്ക് സമര്‍പ്പിക്കും. സംഗമത്തില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും. ഇതിനായി അന്നേ ദിവസം പുസ്തകോത്സവവും ഒരുക്കും.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ റഷീദ് അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കോഡിനേറ്റര്‍ ഡോ.ശ്രീകുമാര്‍, സാഹിത്യകാരന്‍മാരായ ആലംങ്കോട് ലീലാകൃഷ്ണന്‍, പി.കെ ഗോപി, മണമ്പൂര്‍ രാജന്‍ ബാബു.പ്രൊജക്ട് കോര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍, അധ്യാപകരായ കെ നാരായണന്‍, പി.പി യൂനസ്, പി രവീന്ദ്രന്‍, എം ഹംസ, മാധ്യമ പഠന വിദ്യാര്‍ത്ഥിനികളായ വി എസ് സനൂജ, എം അര്‍ച്ചന, ഫാത്തിമ റന ഫൗമി എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!